Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ശോഭ സുരേന്ദ്രന്റെ സ്ഥാനാർഥി പര്യടനത്തിനിടെ അക്രമം; പ്രവത്തകർ പ്രതിഷേധിക്കുന്നു

ശ്രീകാര്യം: കഴക്കൂട്ടം മണ്ഡലം ബിജെപി സ്ഥാനാർഥി പര്യടനത്തിനിടെ ചെമ്പഴന്തി അണിയൂരിൽ വെച്ച് ശോഭ സുരേന്ദ്രനു നേരെ സിപിഎം പ്രവർത്തകരുടെ അക്രമം. നിരവധി ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെയും മണ്ഡലം പ്രസിഡന്റ് ആർ എസ് രാജീവിന്റെയും നേതൃത്വത്തിൽ സിപിഎം ബൂത്ത് കമ്മിറ്റിയുടെ മുന്നിൽ പ്രതിഷേധിക്കുന്നു.

സിപിഎം പ്രവർത്തകർ കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സ്ഥലത്ത് സംഘർഷാവസ്ഥ. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.




Post a Comment

0 Comments