Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

യൂട്യൂബ് വീഡിയോ കണ്ട് അനുകരണം; പന്ത്രണ്ടുവയസ്സുകാരൻ മരിച്ചു

വെങ്ങാനൂർ: തീപ്പൊള്ളലേറ്റ് പന്ത്രണ്ടുകാരന്‍ മരിച്ചു. വെങ്ങാനൂര്‍ ഗാന്ധി സ്മാരക ആശുപത്രിക്ക് സമീപം ‘പ്രസാര’ത്തില്‍ പ്രകാശിന്റെ മകന്‍ ശിവനാരായണന്‍ ആണ് മരിച്ചത്. യൂട്യൂബ് ദൃശ്യങ്ങള്‍ അനുകരിക്കുന്നതിനിടെ കുട്ടിക്ക് തീപൊളളലേല്‍ക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടത് യൂട്യൂബ് ദൃശ്യങ്ങൾ കണ്ടിട്ട് മുടി മുറിക്കാൻ തീ ഉപയോഗിക്കുമ്പോൾ ആയിരുന്നു. പരിശീലനം സിദ്ധിച്ചവർ ഉപയോഗിക്കുന്ന രീതി കുട്ടി ഉപയോഗിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Post a Comment

0 Comments