Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കഞ്ചാവുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജിന് സമീപത്തുനിന്ന് കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. പെരുമാതുറ പുതുക്കുറിച്ചി സാജിത മൻസ്സിൽ താമസിക്കുന്ന സനൽ (29) തിരുവനന്തപുരം പട്ടം കൊട്ടാര കുളത്തിങ്കര വീട്ടിൽ അനു (30) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആറ്റിങ്ങൽ പോലീസും ചേർന്ന് ഇന്ന് ഉച്ചയ്ക്ക് നാല് മണിയോടെ ആറ്റിങ്ങൽ ഗവ.. കോളേജിന് സമീപം വച്ചു 650 ഗ്രാമോളം കഞ്ചാവും 3 ഗ്രാമോളം എംഡിഎംഎയും ഒരു എയർ ഗണ്ണും 6000 രൂപയും KL21G2525 മാരുതി സിഫ്റ്റ് കാർ എന്നിവയുമായാണ് ഇവർ പിടിയിലായത്.

തിരുവനന്തപുരം റൂറൽ എസ്പി പി കെ മധുവിന്റെ നേത്യത്വത്തിൽ നാർക്കോട്ടിക് ഡിവൈഎസ്പി അനിൽകുമാർ, ആറ്റിങ്ങൽ ഡിവൈഎസ്പി സിഎസ് ഹരി, ആറ്റിങ്ങൽ സിഐ രാജേഷ് തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.







Post a Comment

0 Comments