ശരത്ചന്ദ്രന്‍ (33), നേമം സ്വദേശി കൃഷ്ണകുമാര്‍ (38), നെടുമങ്ങാട് സ്വദേശിനികളായ റജീന (36), നസീമാബീവി (60) എന്നിവരെയാണ് പിടികൂടിയത്. മാസങ്ങളായി പേരൂര്‍ക്കട ദുര്‍ഗാനഗറില്‍ വീട് വാടകക്കെടുത്താണ് സംഘം പെണ്‍വാണിഭം നടത്തിയിരുന്നത്. ഇതിൽ ശരത് ചന്ദ്രൻ യുവമോര്‍ച്ച പ്രാദേശിക നേതാവാണ്.
സ്‌പെഷല്‍ ബ്രാഞ്ചിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട് നിരീക്ഷണത്തിലായിരുന്നു. പേരൂര്‍ക്കട സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ വനിത പൊലീസ് അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.