Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു പോയി ചൂഷണം ചെയ്ത യുവാവ് അറസ്റ്റിൽ

പാലോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു പോയി ചൂഷണം ചെയ്ത യുവാവ് ഇടിഞ്ഞാർ അടിപറമ്പ് ചോനമല അമൽ ഭവനിൽ ആരോമ(21)ലിനെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങമല സ്വദേശി 16 വയസ്സുള്ള പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്നു നടന്ന അന്വേഷണത്തിലാണ് കല്ലമ്പലത്തു വച്ചു പിടിയിലായത്.

വൈദ്യ പരിശോധനയിൽ പെൺകുട്ടിയെ ചൂഷണം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തതായും പൊലീസ് അറിയിച്ചു. നേരത്തെ ഒരു വധശ്രമ കേസിലും ഈ യുവാവ് പ്രതിയാണ്.

നെടുമങ്ങാട് ഡിവൈഎസ്പി ജെ. ഉമേഷ്, പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്ഐ നിസാറുദീൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.



Post a Comment

0 Comments