Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

എന്‍ഡിഎ കാട്ടാക്കട നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന്

കാട്ടാക്കട: എന്‍ഡിഎ കാട്ടാക്കട നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന്. മലയിന്‍കീഴ് ബാങ്ക് ആഡിറ്റോറിയത്തില്‍ വൈകുന്നേരം മൂന്നിന് നടക്കുന്ന പരിപാടി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ് ഉദ്ഘാടനം ചെയ്യും.

കാട്ടാക്കട മണ്ഡലം പ്രസിഡന്റ് പള്ളിച്ചല്‍ ബിജു അദ്ധ്യക്ഷത വഹിക്കും. മലയിന്‍കീഴ് ജങ്ഷനില്‍ നിന്നും ആയിരക്കണക്കിന് പ്രവര്‍ത്തക്കരുടെ അകമ്പടിയോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ത്രിപുര മുഖ്യമന്ത്രിയെ സ്വീകരിച്ച് കണ്‍വെന്‍ഷന്‍ വേദിയിലേക്ക് ആനയിക്കും. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്, കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍, ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് തുടങ്ങിയവര്‍ സംസാരിക്കും.



Post a Comment

0 Comments