Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

എൻഡിഎ-ബിജെപി സ്ഥാനാർഥി ജെആർ പദ്മകുമാർ വാർത്താസമ്മേളനം വിളിച്ചുചേർത്തു

നെടുമങ്ങാട്: നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ എൻഡിഎ-ബിജെപി സ്ഥാനാർഥിയായി ജനവിധിതേടുന്ന ജെആർ പദ്മകുമാർ വാർത്താസമ്മേളനം വിളിച്ചുചേർത്തു. മാധ്യമ സമ്മേളനത്തിൽ അഴിമതി രഹിതഭരണമാണ് ലക്ഷ്യമെന്നും നെടുമങ്ങാട് മണ്ഡലം ഒരു മാതൃകാമണ്ഡലമാക്കി തീർക്കുമെന്നും ഇടതു വലതുമുന്നണികൾ വികസനമുരടിപ്പാണ് നടത്തുന്നതെന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. 

വിജയിച്ചാൽ നെടുമങ്ങാട് നടക്കാതെപോയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കരിമെന്നും ജെആർ പത്മകുമാർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സെക്രട്ടറി പള്ളിപ്പുറം ജയകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി ഉദയകുമാർ, മുരളീകൃഷ്ണൻ, പൂവത്തൂർ ജയൻ തുടങ്ങിയവർ പങ്കെടുത്തു.





Post a Comment

0 Comments