Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നെയ്യാറ്റിൻകര കേരള ഓട്ടോമൊബൈൽസിൽ വൻ തീപിടുത്തം

നെയ്യാറ്റിൻകര: കേരള ഓട്ടോ മൊബൈൽസിൽ വൻ തീപിടിത്തം. പതിനഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നതായി കേരള ഓട്ടോമൊബൈൽസ് അറിയിച്ചു. രണ്ട് ഓട്ടോറിക്ഷകളും എട്ട് ബാറ്ററികളും ഒരു ഫാനും സ്വിച്ച് ബോർഡും തീപിടിത്തത്തിൽ നശിച്ചു. വ്യാഴാഴ്ച പുലർച്ചെ 12നായിരുന്നു സംഭവം. ഓട്ടോ ഇലക്ട്രിക്കൽ ഏരിയയിലാണ് തീപിടിത്തമുണ്ടായത്. ചാർജ്ജിനിട്ടിരുന്ന ബാറ്ററിയിൽ നിന്നും അമിത ചൂട് കാരണം ഷോർട്ട് സർക്യൂട്ടുണ്ടായതാണ് തീപിടിത്തത്തിന് കാരണം.

നെയ്യാറ്റിൻകര ഫയർസ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ സജിത് എസ്.ബി, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജൂട്ടസ്, സീനിയർ ഫയർ ആൻഡ് റസ്ക ഓഫീസർ അൽ അമീൻ എന്നിവരുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിൽ നിന്നും വിഴിഞ്ഞത്തു നിന്നും ഫയർഫോഴ്സ് എൻജിനുകൾ എത്തിയാണ് തീ അണച്ചത്.



Post a Comment

0 Comments