ചക്കരക്കൽ ഇരിവേരിയിലെ പ്രജിലേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ. താവക്കരയിലെ ഒരു സ്ഥാപനത്തിൽ വന്നതായിരുന്നു പ്രജിലേഷ്. സ്ഥാപനത്തിൽ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും ഓട്ടോറിക്ഷയുമായി കള്ളൻ മുങ്ങിയിരുന്നു. സ്ഥാപനത്തിന്റെ സെക്യൂരിറ്റി ജീവനക്കാരൻ ഉടൻ ടൗൺ പോലീസിൽ വിവരമറിയിച്ചു. സ്ഥലത്ത് ഓട്ടോറിക്ഷ നിർത്തിയിട്ട് അതിനകത്ത് കിടന്നുറങ്ങു കയായിരുന്നു ഇസുദ്ദീൻ. നേരം ഇരുട്ടിയാൽ ഓട്ടോറിക്ഷ കടത്തിക്കൊണ്ടുപോകാനായിരുന്നു പരിപാടി. നേരത്തെ പയ്യന്നൂരിലടക്കം കവർച്ചാക്കേസിൽ പ്രതിയാണ് അറസ്റ്റിലായ ഇസുദ്ദീനെന്ന് പോലീസ് പറയുന്നു.
ടൗൺ എസ് ഐ ബൈജു, സീനിയർ സിപിഒ ബാലകൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.