നെടുമങ്ങാട്, പാലോട്, വിതുര, വലിയമല, അരുവിക്കര, പൊന്മുടി തുടങ്ങിയ എല്ലാ സ്റ്റേഷനുകളിലും വനിതകൾ ഭരണകാര്യങ്ങൾ നിയന്ത്രിച്ചു. നെടുമങ്ങാട് സ്റ്റേഷനിൽ വനിതാ എസ്.ഐ. ധന്യ, ജി.ഡി., ചാർജ് ജിജികുമാരി, പി.ആർ.ഒ. സ്മിത എന്നിവർ നിയന്ത്രിച്ചു. പാലോട് പോലീസ് സ്റ്റേഷനിൽ ലജു, സുനിത എന്നിവർ പി.ആർ.ഒ. ജോലിയും ദീപകുമാരി ജി.ഡി. ചാർജും നസീഹത്തും റീഗയും സ്‌റ്റേഷൻ ഡ്യൂട്ടിയും കൈകാര്യം ചെയ്തു.
ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ പെരിങ്ങമ്മല ഇക്ബാൽ കോളേജിലെ പെൺകുട്ടികൾക്കായി സമകാലിക സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെക്കുറിച്ച് സി.ഐ. സി.കെ.മനോജ് ക്ലാസ് നടത്തി.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.