Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നുണ പ്രചരണങ്ങള്‍ക്ക് കുടപിടിക്കുന്ന മാധ്യമങ്ങള്‍ സത്യാവസ്ഥ തിരിച്ചറിഞ്ഞ് മാപ്പു പറയണമെന്ന് ബിജെപി കാട്ടാക്കട മണ്ഡലം പ്രസിഡന്റ്

കാട്ടാക്കട: കാട്ടാക്കട മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പികെ കൃഷ്ണദാസിനെതിരെ ഉയര്‍ന്ന നുണ പ്രചരണങ്ങള്‍ക്ക് കുടപിടിക്കുന്ന മാധ്യമങ്ങള്‍ സത്യാവസ്ഥ തിരിച്ചറിഞ്ഞ് മാപ്പു പറയണമെന്ന് ബിജെപി കാട്ടാക്കട മണ്ഡലം പ്രസിഡന്റ് പള്ളിച്ചല്‍ ബിജു. ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ ക്യാമ്പയിന്‍ മണ്ഡലത്തില്‍ വരും ദിവസങ്ങളില്‍ എന്‍ഡിഎ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യപരമായ മത്സരത്തിലൂടെയാണ് തെരഞ്ഞെടുപ്പില്‍ എതിരാളികളെ നേരിടേണ്ടത്. ഇത്തരം വ്യാജപ്രചാരണങ്ങള്‍ ഇരുമുന്നണികളുടെ ഭാഗത്തുനിന്നും തുടര്‍ന്നും ഉണ്ടാകുമെന്നും മാധ്യമങ്ങള്‍ അമിതോത്സാഹം കാട്ടാതെ വസ്തുതകള്‍ പരിശോധിച്ച് വാര്‍ത്ത നല്‍കാന്‍ ശ്രമിക്കണമെന്നും പള്ളിച്ചല്‍ ബിജു പ്രസ്താവിച്ചു.



Post a Comment

0 Comments