Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി വെഞ്ഞാറമൂട്ടിൽ എത്തി

വെഞ്ഞാറമൂട്: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി വെഞ്ഞാറമൂട്ടിൽ എത്തി. നെടുമങ്ങാട്, വാമനപുരം, വർക്കല, ആറ്റിങ്ങൽ എന്നി നിയമസഭ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചരണ യോഗത്തിലാണ് പ്രിയങ്ക ഗാന്ധി പങ്കെടുത്തത്.

കോൺഗ്രസിന്‍റെ സ്വർണ്ണം കേരളത്തിലെ ജനങ്ങളാണ്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശ്രദ്ധ വിദേശത്തുള്ള സ്വര്‍ണ്ണത്തിലാണ്. രാജ്യം കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുന്ന മോദിയുടെ അതേ നിലപാടാണ് കേരള സര്‍ക്കാരിനും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ 50 ശതമാനത്തിലധികം യുവജനങ്ങളാണ്. വിദ്യാസമ്പന്നരുടെ നാടായ കേരളം വിധിയെഴുതുന്നത് രാജ്യം ഉറ്റുനോക്കുന്നു. കേരളം സാഹോദര്യത്തിന്‍റെയും സമാധനത്തിന്‍റേയും വിദ്യാസമ്പന്നതയുടേയും നാടാണ്. ജനങ്ങളുടെ അഭിലാഷങ്ങള്‍ മനസിലാക്കിയുള്ളതാണ് കോണ്‍ഗ്രസിന്‍റെ പ്രകടനപത്രികയെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ സര്‍ക്കാരിന്‍റെ വിധേയത്വം കോര്‍പ്പറേറ്റ് മാനിഫെസ്റ്റോയോടാണ്. ആഴക്കടല്‍ തീറെഴുതി കൊടുക്കുന്നതിലാണ് സർക്കാരിന്‍റെ ശ്രദ്ധ. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ രാജ്യത്തിന്‍റെ സമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റഴിക്കുമ്പോള്‍ അതേ നിലപാടാണ് കേരളത്തിലെ സര്‍ക്കാരിനും.

സ്ഥാനാർഥികളെ ആദരിക്കുന്ന ചടങ്ങിൽ വച്ച് ചിറയിൻകീഴ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാ‍ർഥി ബിഎസ് അനൂപിന്റെ അമ്മയെയും പ്രിയങ്ക ആദരിച്ചു. തൊഴിലുറപ്പു ജോലി ചെയ്യുന്ന അമ്മയും ബിഎസ് അനൂപും പ്രചാരണത്തിനിടെ തൊഴിൽ ഇടത്ത് വച്ച് കണ്ടുമുട്ടിയ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ബിഎസ് അനൂപിന്റെ അമ്മയെ വേദിയിൽ പ്രിയങ്ക ഗാന്ധി ഷാൾ അണിയിച്ച് ആദരിച്ചു.




Post a Comment

0 Comments