സ്ക്കൂളിൽ നിന്ന് വീട്ടിലേയക്ക് പോകവെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് ശേഷം പ്രതി കടന്നുയെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രദേശത്തെ റസിഡൻസ് അസോസിയേഷൻ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പീഡന ദ്യശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ ദ്യശ്യങ്ങളുടെ പകർപ്പ് വേണമെന്നാവശ്യപ്പെട്ടാണ് പ്രതിഭാഗം കോടതിയിൽ ഹർജി നൽക്കിയത്. ഈ ഹർജി പ്രോസിക്യൂഷൻ ശക്തമായി എതിർത്തു.
ദൃശ്യങ്ങൾ പ്രതിയുടെ പക്കൽ കിട്ടിയാൽ ദുരുപയോഗിക്കാൻ സാധ്യതയുള്ളതിനാൽ ഹർജി തള്ളണമെന്ന് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്കൂട്ടർ അഡ്വ. ആർ എസ് വിജയ് മോഹൻ കോടതിയിൽ വാദിച്ചു. ഇത്തരം കേസുകളിൽ പീഡന ദ്യശ്യങ്ങൾ പ്രതിക്ക് നൽക്കരുതെന്ന് സിനിമാ നടൻ ദിലീപിന്റെ കേസിൽ സുപ്രീം കോടതി വിധിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ഇരുഭാഗത്തിന്റേയും വാദം കേട്ട ശേഷം കോടതി ഹർജി തള്ളി.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.