ചെങ്കൽ തൊഴിലാളിയായ ബാബുരാജിനെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഊരാളുങ്കൽ സൊസൈറ്റി ആസ്ഥാനത്തു നടന്ന ചടങ്ങിൽ ബാബുരാജിന് ചെയർമാൻ ഉപഹാരവും നൽകി.
ഈ മാസം 18-നാണ് സംഭവം. ഒന്നാം നിലയുടെ വരാന്തയുടെ കൈവരിയിൽ ചാരി നില്ക്കുകയായിരുന്ന അരൂർ സ്വദേശി നടുപ്പറമ്പിൽ ബിനു പൊടുന്നനെ പിന്നോട്ടു മറിയുകയായിരുന്നു. അടുത്തു നില്ക്കുകയായിരുന്ന ബാബുരാജ് മിന്നൽ വേഗത്തിൽ ബിനുവിന്റെ കാലിൽ മുറുകെ പിടിക്കുകയായിരുന്നു.
ഒരു കാലിലാണു പിടി കിട്ടിയത്. അതു വിടാതെ അടുത്ത കാലിൽക്കൂടി പിടിച്ചു. അവിടെയുണ്ടായിരുന്ന മറ്റ് ആളുകളും ബാങ്കിലെ ഗൺമാൻ വിനോദും സഹായത്തിനെത്തി. എല്ലാവരുംകൂടി ബിനുവിനെ വലിച്ചുകയറ്റി വരാന്തയിൽ കിടത്തി. ആശുപത്രിയിൽ എത്തിച്ച് അടിയന്തരവൈദ്യശുശ്രൂഷയും ലഭ്യമാക്കി. സി.സി.റ്റി.വി.യിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ അതിവേഗം വൈറൽ ആകുകയായിരുന്നു.
യു.എൽ.സി.സി.എസ്. വൈസ് ചെയർമാൻ വി.കെ. അനന്തൻ, ഡയറക്റ്റർമാരായ സി. വൽസൻ, എം.എം. സുരേന്ദ്രൻ, പി. പ്രകാശൻ, എം. പത്മനാഭൻ, പി.കെ. സുരേഷ് ബാബു, കെ.ടി.കെ. അജി, കെ.ടി. രാജൻ, മാനേജിങ് ഡയറക്റ്റർ എസ്. ഷാജു, ജനറൽ മാനേജർ കെ. പ്രവീൺ കുമാർ, കെ.പി. ഷാബു എന്നിവർ സംബന്ധിച്ചു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.