രണ്ടു ലക്ഷം രൂപയോളം വില വരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി മൊത്ത വിൽപനക്കാരൻ ഫോർട്ട് പൊലീസിന്റെ പിടിയിലായി. മണക്കാട് സമാധി സ്ട്രീറ്റ് ശ്രീനഗറിൽ രാജേഷ് കുമാർ (46) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്ന് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 15 ചാക്ക് പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തു. നഗരത്തിലെ ചില്ലറ വിൽപനക്കാർക്ക് പുകയില ഉൽപന്നങ്ങൾ എത്തിച്ച് നൽകുന്ന ഇയാൾ ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു.
പ്രതീകാത്മക ചിത്രം


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.