ആര്യനാട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് പിടിയിൽ. വിതുര പേരയത്തുപാറ ആഷിക് മൻസിലിൽ മുഹമ്മദ് ആഷിക് (25) നെ ആണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 4 മാസങ്ങൾക്ക് മുൻപാണ് ഇൻസ്റ്റഗ്രാം വഴി ആഷിക് പെൺകുട്ടിയുമായി പരിചയപ്പെടുന്നത്. തുടർന്ന് ഒട്ടേറെ തവണ പ്രണയാഭ്യർഥന നടത്തി. വിവരം അറിഞ്ഞ വിദ്യാർഥിനിയുടെ രക്ഷിതാക്കൾ ആഷിക്കിന്റെ വീട്ടിൽ വിവരം അറിയിക്കുകയും ഇതിൽ നിന്ന് പിൻതിരിപ്പിക്കാനും ശ്രമിച്ചു.
കഴിഞ്ഞ 9ന് പഠിക്കാൻ പോയ പെൺകുട്ടിയെ ആഷിക് സ്കൂട്ടറിൽ കയറ്റി പാലോട്ടും അവിടെ നിന്ന് ബസിൽ നാഗർകോവിലിലും മറ്റ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുക ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. വിദ്യാർഥിനിയെ കാണാതായതോടെ മാതാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ആര്യനാട് എസ്ഐ ബി.രമേശൻ, എഎസ്ഐ മാരായ എസ്.വിധുകുമാർ, എസ്.ബിജു, എസ്‌സിപിഒ മാരായ ആർ.വിജി, ആർ.മഹേശ്വരി, വി.പി.പ്രമീദ എന്നിവരുടെ സംഘമാണ് ആഷികിനെ പിടികൂടിയത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.