Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

അനധികൃതമായി സ്ഥാപിച്ചിരുന്ന ബോർഡ‍ുകളും പോസ്റ്ററുകളും‍ നീക്കം ചെയ്തു

തിരുവനന്തപുരം: ജില്ലയിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന ബോർഡ‍ുകളും പോസ്റ്ററുകളും‍ ഡിഫേയ്‍സ്മെന്റ് സ്ക്വാഡ് നീക്കം ചെയ്തു തുടങ്ങി.  ഇന്നലെ രാത്രി മുതലാണ് നടപടികളാരംഭിച്ചത്. 14 മണ്ഡലങ്ങളിലും 14 സ്ക്വാഡുകളാണ് കലക്ടർ നവ്ജ്യോ‍ത് സിങ് ഖോ‍ഷയുടെ നേതൃത്വത്തിൽ രൂപീകരിച്ചിരിക്കുന്നത്. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെ തുടർന്നാണു നടപടി. 
ഇതു കൂടാതെ ജില്ലാതലത്തിൽ 6 സ്ക്വാഡുക‍ളുമുണ്ട്. സബ് കലക്ടർ മാധവിക്കുട്ടി, നെടുമങ്ങാട് സബ് കലക്ടർ ചേതൻ കുമാർ മീണ എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് ഇന്നലെ നഗരത്തിലെ ബോർഡുകളും മറ്റും നീക്കം ചെയ്തത്. 

ബോർഡുകളും പോസ്റ്ററുകളും മറ്റും നീക്കം ചെയ്യാൻ ജില്ലാ കലക്ടർ അനുവദിച്ച സമയപരിധി അവസാനിച്ചതിനെ തുടർന്നാണ് ഡിഫേ‍യ്സ്മെന്റ് സ്ക്വാഡ് നടപടി തുടങ്ങിയത്. തുടർന്നുള്ള ദിവസങ്ങളിലും ഇതു തുടരുമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു.




Post a Comment

0 Comments