Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടെ മാധ്യമ പ്രവർത്തകന് നേരെ കയ്യേററ്റം

ഏലത്തൂർ: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടെ മാധ്യമപ്രവർത്തകനു നേരെ കയ്യേറ്റം. ബിജെപി പ്രവർത്തകരുടെ മർദനത്തിൽ കണ്ണിനു പരുക്കേറ്റ ജന്മഭൂമി ഫൊട്ടോഗ്രഫർ എംആർ ദിനേശ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്മൃതി ഇറാനിയുടെ റോഡ് ഷോയുടെ ചിത്രങ്ങൾ പകർത്തുന്നതിനിടെ ഒരു സംഘം പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു. ദിനേശ് കുമാറിനെ സ്മൃതി ഇറാനി ആശുപത്രിയിൽ സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നു ഉറപ്പു നൽകി.

സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നു കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് എം ഫിറോസ് ഖാൻ, സെക്രട്ടറി പിഎസ് രാകേഷ് എന്നിവർ ആവശ്യപ്പെട്ടു. സംഭവത്തിൽ എലത്തൂർ മണ്ഡലം ബിജെപി നേതാക്കൾ ഖേദം പ്രകടിപ്പിച്ചു.



Post a Comment

0 Comments