Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ആനാട്ടെ ചീരക്കഷി ശ്രദ്ധനേടുന്നു

 ആനാട്: ജൈവ പച്ചക്കറിപ്പാടങ്ങളെ ചുവപ്പണിയിച്ച്  ആനാട്ടെ ചീരക്കഷി ശ്രദ്ധനേടുന്നു. പ്രകൃതിക്കുഷിയുടെ പ്രചാരണാർത്ഥം കൃഷിഭവൻ ആരംഭിച്ച ചീരക്കഷി നാടിനാകെ പുത്തൻ കാഴ്ചയും അനുഭവവുമാവുകയാണ് വേട്ടമ്പള്ളി, വട്ടറത്തല, ഇരിഞ്ചയം, പെരിങ്ങാവിൽ, കൂപ്പ് തുടങ്ങിയ ഏലാ പ്രദേശങ്ങളിൽ കൃഷി സജീവമായി. വ്ളാത്തങ്കര ചീര ഇനത്തിൽപ്പെട്ട നാടൻ ചീര വളർച്ചയിലും ഗുണത്തിലും മറ്റ് ചീരകളെക്കാൾ ഏറെ മുന്നിലാണെന്ന് കർഷകർ പറയുന്നു.

കൃഷി അസിസ്റ്റന്റുമായ ഷിനുവിൽ നിന്ന് ഒരു കിലോ ഗ്രാം വിത്തുവാങ്ങി 10 കർഷകരാണ് തുടങ്ങിയത് ഇപ്പോൾ, കർഷകരുടെ എണ്ണം നൂറിലധികമായി അഞ്ചും പത്തും അമ്പതും ക്യഷി സെന്റിലായി കൃഷി നാടെങ്ങും വ്യാപിച്ചു. മാർച്ചിലെ വേനൽ കനിവെന്നാണ് കർഷകർ ഇതിനെ വിലയിരുത്തുന്നത് വിളവെടുക്കുന്ന ചീര, ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ പ്രധാന പാതയോരങ്ങളിൽ ഇക്കോ ഷോപ്പുകൾ സ്ഥാപിച്ചാണ് വിറ്റഴിക്കുന്നത്.

ശക്തിപുരം ഷിബു പുഷ്കരപിള്ള എന്നീ കർഷകരാണ് വാത്തങ്കര ചീരയുടെ സ്പെഷ്യലിസ്റ്റുകൾ' (അപ്പുക്കുട്ടൻ നായർ, സുധാകരൻ, മണിയൻ, രാജു തങ്കരാജ്, ആൽബർട്ട് തുടങ്ങിയവരും സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ ദിവസം വേട്ടമ്പള്ളിയിൽ വിളവെടുപ്പ് വലിയ ആഘോഷമായി സംഘടിപ്പിച്ചു കൃഷി ഓഫീസർ എസ് ജയകുമാർ വേനൽച്ചീര ഏറ്റുവാങ്ങി. പുതുതായി ചാർജെടുത്ത കൃഷി അസിസ്റ്റന്റ് നിബു ചീര നടീൽ സംബന്ധിച്ച് പരിശീലനം നൽകി.


Post a Comment

0 Comments