Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്; എയർ ഇന്ത്യയുടെ തിങ്കളാഴ്ചത്തെ സർവീസുകൾ പുനഃക്രമീകരിച്ചു

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ച് എയർ ഇന്ത്യയുടെ തിങ്കളാഴ്ചത്തെ വിമാന സർവീസുകൾ പുനഃക്രമീകരിച്ചു. ഘോഷയാത്ര വിമാനത്താവളത്തിൽക്കൂടി കടന്നുപോകുന്നതിനാലാണ് മൂന്ന് വിമാനങ്ങളുടെ സമയക്രമം മാറ്റിയത്.

വൈകീട്ട് അഞ്ചിന് പുറപ്പെടുന്ന എ.ഐ. 512 തിരുവനന്തപുരം-കൊച്ചി വിമാനം റദ്ദാക്കി. രാത്രി 8.15-ന് പുറപ്പെടേണ്ട എ.ഐ.668 തിരുവനന്തപുരം- മുംബൈ വിമാനം രാത്രി 9.40-ന് പുറപ്പെടും. രാത്രി 9.10-നുള്ള എ.ഐ.802 തിരുവനന്തപുരം-ഡൽഹി വിമാനം രാത്രി 9.40-ന് പുറപ്പെടും.



Post a Comment

0 Comments