Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ലോക മാതൃഭാഷ ദിനാചരണവും മൗലാനാ അബ്ദുൽ കലാം ആസാദ് അനുസ്മരണവും നടന്നു

നെടുമങ്ങാട് : പത്താംകല്ല് വിഐപി റസിഡൻസ് വെൽഫയർ അസോസിയേഷൻറെ ആഭിമുഖ്യത്തിൽ ലോക മാതൃ ഭാഷാ ദിനാചരണവും ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ വകുപ്പ് മന്ത്രി മൗലാനാ അബ്ദുൽ കലാം ആസാദ് അനുസ്മരണവും സംഘടിപ്പിച്ചു.

അസോസിയേഷൻ പ്രസിഡൻറ് പുലിപ്പാറ യൂസഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ലോക മാതൃ ഭാഷാ ദിനാചരണവും അനുസ്മരണവും നഗരസഭാ ചെയർപേഴ്സൺ ശ്രീമതി സിഎസ് ശ്രീജ ഉദ്ഘാടനം ചെയ്തു.

മാധ്യമ പ്രവർത്തകൻ മൂഴിയിൽ മുഹമ്മദ് ഷിബു മുഖ്യപ്രഭാഷണം നടത്തി. എംഎസ് അൻവർ, ഹയറുന്നിസ ടീച്ചർ, സുനിൽ ഖാൻ, നാസിമുദ്ദീൻ, അബ്ദുസ്സലാം, സുബൈനാ ബീവി, വിജയകുമാർ, സാബു എന്നിവർ സംസാരിച്ചു.

Post a Comment

0 Comments