ഇന്ന് രാവിലെയാണ് തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറിയിൽ ഗ്ലാസ് ഫർണസ് പൈപ്പ് പൊട്ടി ഫർണസ് ഓയിൽ കടലിലേക്ക് പടർന്നത്. ഓടയിലൂടെയാണ് ഓയിൽ കടലിലേക്ക് എത്തിയത്. ചോർച്ച അടച്ചുവെന്ന് കമ്പനി അധികൃതർ അറിയിച്ചിരുന്നു.
അപകട സാധ്യതയെക്കുറിച്ച് പരിസരവാസികൾ കമ്പനി അധികൃതരെ നേരത്തെ തന്നെ അറിയിച്ചിരുന്നു. കടലിലേക്ക് വ്യാപകമായ രീതിയിൽ ഓയിൽ പോയിട്ടില്ലെന്നും ഉടൻ ഓയിൽ നീക്കം ചെയ്യുമെന്നും കമ്പനി അധികൃതർ അറിയിച്ചു. എന്നാൽ വേളി മുതൽ പുതുക്കുറിച്ചി വരെയുള്ള ഭാഗത്തെ കടലിൽ ഓയിൽ പടർന്നിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.