Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

സണ്ണി ലെയോണിനെതിരെ കേസെടുത്തു

എറണാകുളം: പണംവാങ്ങി വഞ്ചിച്ചെന്ന കേസില്‍ നടി സണ്ണി ലിയോണിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. വിശ്വാസവഞ്ചന, ചതി, പണാപഹാരണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സണ്ണി ലിയോണ്‍ ഒന്നാം പ്രതിയായ കേസില്‍, ഭര്‍ത്താവ് ഡാനിയല്‍ വെബറും മാനേജര്‍ സണ്ണി രജനിയുമാണ് മറ്റു പ്രതികള്‍. താരത്തെ വീണ്ടും ചോദ്യം ചെയ്യും.അങ്കമാലിയിൽ വാലന്റൈൻസ് ദിനത്തിൽ നടത്താനിരുന്ന പരിപാടിക്കായി പണം വാങ്ങിയെങ്കിലും പങ്കെടുക്കാൻ എത്തിയില്ലെന്നാണ് സണ്ണി ലിയോണിനെതിരെയുള്ള കേസ്. സ്റ്റേജ് ഷോ നടത്താമെന്ന ഉറപ്പിൽ 39 ലക്ഷം രൂപ വാങ്ങിയെന്നും കരാർ ലംഘനം നടത്തി വ‍ഞ്ചിച്ചെന്നും പരാതിയിൽ പറയുന്നു.

കേരളത്തിൽ അവധി ആഘോഷത്തിനെത്തിയ നടി സണ്ണി ലിയോണിയെ വഞ്ചന കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ജനുവരി 21ന് സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ ഷൂട്ടിങ്ങിനായാണ് താരം കേരളത്തിലെത്തിയത്. ഒരാഴ്ച ക്വാറന്റീനിൽ കഴിഞ്ഞ താരം പിന്നീട് ഷൂട്ടിങിനും ഉദ്ഘാടന പരിപാടികൾക്കും ഡേറ്റ് നൽകിയിരുന്നു. അതിനിടെയാണ് വിവാദങ്ങൾ ഉണ്ടായത്.



Post a Comment

0 Comments