Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്താനുള്ള പദ്ധതിയായ ആർദ്രം മിഷൻ്റെ ഭാഗമായി പെരുമാതുറയിലെ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം നിർവഹിച്ചു. ഓൺലൈനായുള്ള ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ അധ്യക്ഷയായിരുന്നു. കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വി ശശി ശിലാഫലകം അനാച്ഛാദനം ചെയ്തു. 

തീരദേശത്തെ ജനങ്ങള്‍ പൂര്‍ണമായും ആശ്രയിക്കുന്ന പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രത്തിൽ എം.എൽ.എ ഫണ്ടിൽ നിന്ന് 29 ലക്ഷം ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനവും ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവ്വഹിച്ചു. 

കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർന്നതോടെ ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും എണ്ണം വര്‍ധിപ്പിക്കുകയും ഒ.പി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറു വരെ ദീര്‍ഘിപ്പിക്കുകയും ചെയ്തു.

Post a Comment

0 Comments