പാലോട്: കരിമഠം കോളനിയിൽ സുഹൃത്തിനഭാര്യയെയും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പാലോട് പോലീസാണ് പ്രതിയെ പിടികൂടിയത്. ഫെബ്രുവരി 16ന് രാത്രി 10.30 മണിയോടെയാണ് സംഭവം നടന്നത്.
സംഭവത്തിൽ പോലീസ്ക പറയുന്നത്: ആറു മാസമായി പ്രതിയായ മുകേഷ് കരിമഠം കോളനിയിൽ വാടകക്ക് താമസിക്കുകയായിരുന്നു. അയൽ വാസിയായ രാജേഷുമായി സൗഹൃദത്തിലുമായിരുന്നു. സംഭവ ദിവസം പ്രതിയും കുടുംബവും രാജേഷിന്റെ വീട്ടിൽ ഒരുമിച്ച് കൂടിയാണ് ഭക്ഷണം കഴിച്ചത്. വീട്ടിലേക്ക് മടങ്ങിയ മുകേഷ് ഭാര്യയോട് മോശമായി പെരുമാറി എന്ന് പറഞ്ഞു തിരികെ വന്ന് രാജേഷിനെ ആക്രമിക്കുകയായിരുന്നു. രാജേഷിനെ കുത്തി പരിക്കേൽപ്പിക്കുകയും ഇതു തടയാൻ ശ്രമിച്ച രാജേഷിന്റെ ഭാര്യയെയും കുത്തി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാലോട് പോലിസാണ് പരിക്കു പറ്റിയവരെ ആശുപത്രിയിലെത്തിച്ചത്. ശരീരമാസകലം പരിക്കേറ്റ രാജേഷ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.