Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

എംഎല്‍എയുടെ ഉദ്ഘാടന ചടങ്ങില്‍ ആത്മഹത്യ ശ്രമവുമായി വീട്ടമ്മ

നെയ്യാറ്റിന്‍കര: എംഎല്‍എയുടെ ഉദ്ഘാടന ചടങ്ങില്‍ ആത്മഹത്യ ശ്രമവുമായി വീട്ടമ്മ. നെയ്യാറ്റിന്‍കര അതിയന്നൂര്‍ ഭാസ്‌കര്‍ നഗര്‍ കോളനിയില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം നിര്‍മ്മിച്ച ഗ്യാലറിയുടെ ഉദ്ഘാടത്തിന് എത്തിയ നെയ്യാറ്റിന്‍കര എംഎല്‍എ ആന്‍സലന് മുന്നിലാണ് ഭാസ്‌കര്‍ നഗര്‍ കോളനി നിവാസി രമണി (50) ആത്മഹത്യ ശ്രമം നടത്തിയത്.


ഇന്നലെ രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ഭാസ്കര നഗർ കോളനിയിലെത്തിയ എംഎൽഎ ഉദ്ഘാടന വേദിയിലേക്ക് പോകുമ്പോഴാണ് മണ്ണെണ്ണയുമായി വീട്ടമ്മ ആത്മഹത്യ ഭീഷണി മുഴക്കിയത്. ഉടൻ രമണിയുടെ അടുത്തെത്തിയ എംഎൽഎയും സഹായികളും രമണിയുടെ കയ്യിലുണ്ടായിരുന്ന മണ്ണെണ്ണ കുപ്പി പിടിച്ചു വാങ്ങിനീക്കം ചെയ്തു. കോളനിയിൽ താമസിക്കുന്നവർക്ക് ശുദ്ധമായ കുടിവെള്ള ലഭിക്കുന്നില്ല എന്നായിരുന്നു വീട്ടമ്മയുടെ പരാതി. കോളനി നിവാസികൾക്ക് യാതൊരുവിധ പരിഗണനയും നൽകുന്നില്ലെന്ന് വീട്ടമ്മ ആരോപിച്ചു. തുടർന്ന് എംഎൽഎ നാട്ടുകാരുമായി സംസാരിക്കുകയയനം രമണിയുടെ ആവശ്യം നടപ്പാക്കുമെന്നുംഅദ്ദേഹം അറിയിച്ചു.





Post a Comment

0 Comments