നെടുമങ്ങാട്: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം മുന്നൂറിൽ നിന്ന് പന്ത്രണ്ടാക്കി വെട്ടിച്ചുരുക്കുവാനുള്ള കേന്ദ്ര സർക്കാർ നീക്കം അപലപനീയമാണെന്ന് നാഷണൽ യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പുലിപ്പാറ യൂസഫ് പ്രസ്താവനയിൽ പറഞ്ഞു .
സുപ്രധാന മേഖലയ്ക്ക് പുറത്തുള്ള കമ്പനികളെ സ്വകാര്യവൽക്കരിചു പൊതുമേഖലയിൽ നിലനിർത്തേണ്ട കമ്പനികളുടെ എണ്ണം വിരലിലെണ്ണാവുന്ന അത് ആക്കൂവാൻ വേണ്ടി കേന്ദ്രസർക്കാർ തയ്യാറെടുക്കുകയാണ് .
കഴിഞ്ഞ ബഡ്ജറ്റ് അവതരണവേളയിൽ സ്വകാര്യവൽക്കരണനയത്തെ കുറിച്ച് ധനമന്ത്രി നിർമല സീതാരാമൻ തന്നെ വ്യക്തമാക്കുകയും ഇതിൽ തന്ത്രപരമായ വിറ്റഴിക്കൽ ഉൾപ്പെടുമെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു .
രണ്ടു പൊതുമേഖല ബാങ്കുകളും ഒരു ഇൻഷുറൻസ് കമ്പനിയും ഉൾപ്പെടെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കും എന്നാണ് ബഡ്ജറ്റ് നിർദ്ദേശിക്കുന്നത് .
രാജ്യത്തെ നാല് സുപ്രധാന മേഖലകളിൽ മാത്രമായി പൊതുമേഖലാസ്ഥാപനങ്ങളെ പരിമിതപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത് എന്നും ഓരോ സെക്ടറിൽ 3 മുതൽ നാല് കമ്പനികൾ വരെ നിലനിർത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമെന്നും ഇതിനെതിരെ ശക്തമായ സമര പരിപാടികളുമായി മുൻപോട്ടു പോകും എന്നും അദ്ദേഹംപ്രസ്താവനയിൽ പറഞ്ഞു ....


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.