കോട്ടയം: 'നവകേരളം യുവകേരളം; ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി' എന്ന കേരള സർക്കാർ നടത്തുന്ന പരിപാടിയിൽ വിദ്യാർത്ഥിനിയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി. കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയിൽ ഇന്ന് രാവിലെ നടന്ന പരിപാടിയിലാണ് വിദ്യാർത്ഥിനിയോട് മുഖ്യമന്ത്രി ക്ഷോഭിച്ചത്. സംവാദം അവസാനിപ്പിച്ച് നന്ദി പറഞ്ഞ ശേഷം ചോദ്യം ചോദിച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
നന്ദി പറഞ്ഞ ശേഷം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് എന്ന് വിദ്യാർത്ഥിനി പറഞ്ഞു തുടങ്ങുമ്പോൾ "ഇനിയൊരു ചോദ്യമില്ല, ഇനിയൊരു ചോദ്യമില്ല, ഒരു ചോദ്യവുമില്ല. അവസാനിച്ചു, ചോദ്യം ഇനിയില്ല." എന്നായിരുന്നു മുഖ്യമന്ത്രിയുടെ ദേഷ്യത്തോടെയുള്ള മറുപടി. തുടർന്ന് അദ്ദേഹം വേദിയിലേക്ക് മടങ്ങി. എന്നാൽ, മാന്യമായി ചോദ്യം ചോദിച്ച വിദ്യാർത്ഥിനിയോട് മുഖ്യമന്ത്രിക്ക് നന്നായി പെരുമാറാമായിരുന്നു എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായം.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.