Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മലയോര ഹൈവേ; ക്രമക്കേടെന്ന് ആക്ഷേപം

കുറ്റിച്ചല്‍: മലയോര ഹൈവേയുടെ പരുത്തിപ്പള്ളി മുതല്‍ ആര്യനാട് വരെ ഭാഗത്ത് റോഡ് വീതികൂട്ടുന്നതിലും നിർമാണത്തിലും ക്രമക്കേടെന്ന് ആക്ഷേപം. ഭൂഉടമകളുടെ സ്വാധീനത്തില്‍ വേണ്ടത്ര ഭൂമി ഏറ്റെടുക്കാത്തത്​ സംബന്ധിച്ച് പരാതികള്‍ നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലത്രെ. പുറംപോക്ക് ഭൂമി പോലും പലയിടത്തും ഏറ്റെടുത്തിട്ടില്ലെന്നും ലക്ഷങ്ങള്‍ വിലയുള്ള ഭൂമി സംരക്ഷിക്കാൻ മാഫിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായും ആരോപണമുണ്ട്​. 

കുറ്റിച്ചല്‍ പഞ്ചായത്തില്‍ റോഡി​ൻെറ രണ്ടുവശവും വീതി വർധിപ്പിക്കാൻ കുഴിയെടുത്ത് മെറ്റലിട്ടു. എന്നാൽ റോഡിലേക്ക് തള്ളി നിൽക്കുന്ന ഒന്നര മീറ്ററോളം ദൂരം സ്വാധീനം ഉപയോഗിച്ച് ഒഴിവാക്കി മറുഭാഗം ഉപയോഗപ്പെടുത്തിയത്രെ. മലയോര ഹൈവേയിൽ ഉൾപ്പെടുത്തി അരുവിക്കര നിയോജകമണ്ഡലത്തിൽ 16 കിലോമീറ്റർ ദൂരം റോഡാണ് ആധുനിക നിലവാരത്തിൽ നിർമിക്കുന്നത്. 

ആര്യനാട്-കുറ്റിച്ചൽ-കള്ളിക്കാട് വരെയുള്ള 8.60 കിലോമീറ്റർ വിതുര-ഇരുത്തലമൂല 3.70 കിലോമീറ്റർ എന്നീ ഭാഗമാണ് ആദ്യഘട്ടം നിർമിക്കുന്നത്. റോഡിന് ഇരുവശത്തുമായി ഫുഡ്‌പാത്തും നിർമിക്കും. ഉപവസിച്ചു കാട്ടാക്കട: മലയോര ഹൈവേ നിർമാണത്തില്‍ കുറ്റിച്ചല്‍-പരുത്തിപ്പള്ളി-ആര്യനാട് റോഡി​ൻെറ നിർമാണത്തില്‍ ക്രമക്കേട്​ ആരോപിച്ച്​ ബി.ജെ.പി കുറ്റിച്ചല്‍ പഞ്ചായത്ത് കമ്മിറ്റി 24 മണിക്കൂര്‍ ഉപവാസ സമരം നടത്തി.


Post a Comment

0 Comments