Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

സർവീസിനിടയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു

തിരുവനന്തപുരം: സർവീസിനിടയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു. കാട്ടാക്കടയിൽ നിന്ന് ഗുരുവായൂരിലേക്ക് പോയ എടികെ 104 എന്ന സൂപ്പർ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്. തമ്പാനൂർ ഡിപ്പോയിൽ നിന്നും ബസ് അരിസ്റ്റോ ജംഗ്‌ഷനിലെത്തിയപ്പോഴായിരുന്നു അപകടം. ജീവനക്കാരുടെയും യാത്രക്കാരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവാകുകയും ചെയ്തു. അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു. തിരുവനന്തപുരം സെൻട്രലിൽ നിന്ന് പകരം ബസ് നൽകി 9 മണിയോടെ സർവീസ് തുടർന്നു.




Post a Comment

0 Comments