തിരുവനന്തപുരം: സർക്കാർ പരസ്യങ്ങൾ പിആർഡി വഴി സ്വീകരിച്ച് തുടങ്ങി. കെഎസ്ആർടിസിയിൽ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ബസുകളിൽ പരസ്യങ്ങൾ ചെയ്യുന്നതിന് വേണ്ടി കെഎസ്ആർടിസി നേരിട്ട് പരസ്യങ്ങൾ സ്വീകരിച്ച് തുടങ്ങി. ഇത് വരെ ഇടനിലക്കാർവഴി വന്നിരുന്ന പരസ്യങ്ങൾ മുഖാന്തിരം കുറഞ്ഞ തുകയ്ക്കാണ് പരസ്യങ്ങൾ സ്വീകരിച്ചു പോന്നത്. അത് ഒഴിവാക്കി സർക്കാർ പരസ്യങ്ങൾ പിആർഡി വഴി കെഎസ്ആർടിസി നേരിട്ട് സ്വീകരിച്ചു. ഇതിന് വേണ്ടി കെഎസ്ആർടിസിയുടെ 1000 ബസുകളിൽ ഒരുമാസത്തെക്ക് പരസ്യം ചെയ്യുന്നതിന് വേണ്ടി പിആർഡി വഴി 1.21 കോടി രൂപയുടെ കരാറിൽ എത്തി.
പരസ്യങ്ങൾ സ്വീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും വേണ്ടി പുതിയതായി രൂപീകരിച്ച മാർക്കറ്റിംഗ് വിഭാഗമാണ് ഇത് നേരിട്ട് ഏറ്റെടുത്തത്. പരസ്യ വിഭാഗത്തിലേക്ക് ഇതിനായി ഡെപ്യൂട്ടി മാനേജർ (കൊമേഴ്സ്യൽ) നിയമിച്ചു കഴിഞ്ഞു. അടുത്ത 30 ദിവത്തേക്കുള്ള പരസ്യം ഉടൻ തന്നെ കെഎസ്ആർടിസി ബസിൽ പതിക്കുന്നതിന് വേണ്ടിയുളള കരാറും വിളിച്ചു. ഏറ്റവും കുറഞ്ഞ റേറ്റായ 2519 രൂപയ്ക്ക് ഒരു ബസിൽ പതിക്കാമെന്ന് അറിയിച്ച കമ്പിനിക്ക് ഇതിനുള്ള അനുമതിയും നൽകി. ഈ തുക കഴിഞ്ഞ് ഏകദേശം 9576 രൂപ വെച്ച് ഒരു ബസിൽ നിന്നും കെഎസ്ആർടിസ്ക്ക് ലഭിക്കുകയും ചെയ്യും. ഈ ഒറ്റ ഓഡർ വഴി കെഎസ്ആർടിസിക്ക് മാസം 95 ലക്ഷം രൂപയുടെ വരുമാനമാണ് ഉണ്ടാകുന്നത്.
കെഎസ്ആർടിസി ഇനി മുതൽ എല്ലാവാഹനങ്ങളിലും പരസ്യങ്ങൾ നേരിട്ട് സ്വീകരിക്കുകയും പരസ്യങ്ങൾ നൽകുന്ന ഏജൻസിക്ക് കമ്മീഷൻ നൽകാനും തീരുമാനിച്ചു. ഇനി മുതൽ പരസ്യത്തിനായി പുറം കരാർ നൽകുകില്ല. ഇത് കൂടാതെ ഓരോ ഡിപ്പോയിലും പരസ്യം സ്വീകരിക്കുന്നതിന് വേണ്ടി പ്രാദേശിക തലത്തിൽ ഏജന്റുമാരെ ചുമതലപ്പെടുത്തുകയും അവർക്ക് കമ്മീഷൻ നൽകുകയും ചെയ്യും. ഇപ്പോൾ പരസ്യത്തിൽ നിന്നും 1.7 കോടി രൂപയോളമാണ് പ്രതിമാസം കൊവിഡിന് മുൻപ് ലഭിച്ചിരുന്നത്. കൊവിഡ് കാലത്ത് ബസുകൾ സർവ്വീസുകൾ നടത്തുന്നില്ലെന്ന് പറഞ്ഞ് ഏജൻസികൾ പിൻവാങ്ങുകയും , പണം അടയ്ക്കാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് പുതിയ തീരുമാനം.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.