Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പുതുതായി രൂപീകരിച്ച കാട്ടാക്കട ഡിവൈഎസ്പി ഓഫീസ് ഉദ്ഘാടനം ചെയ്തു

കാട്ടാക്കട: തിരുവനന്തപുരം റൂറൽ പരിധിയിൽ ഒരു ഡിവൈഎസ്പി ഓഫീസ് കൂടി രൂപീകൃതമായി. നെയ്യാറ്റിൻകര നെടുമങ്ങാട് ഡിവൈഎസ്പി പരിധിയിലെ എട്ടു സ്റ്റേഷനുകളെ കോർത്തിണക്കിക്കൊണ്ടാണ് കാട്ടാക്കട ഡിവൈഎസ്പി ഓഫീസ് രൂപീകരിച്ചത്. ഡിവൈഎസ്പി ഓഫീസിന്റ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു.

നെയ്യാറ്റിൻകര ഡിവൈഎസ്പി പരിധിയിലെ ആര്യങ്കോട്, നരുവാമൂട് സ്റ്റേഷനുകളും നെടുമങ്ങാട് പരിധിയിൽ ഉണ്ടായിരുന്ന കാട്ടാക്കട , നെയ്യാർഡാം, ആര്യനാട്, വിളപ്പിൽ, മാറനല്ലൂർ, മലയിൻകീഴ് തുടങ്ങിയ സ്റ്റേഷനുകളും കാട്ടാക്കട സബ്മിഷനിൽ ചേർത്തത്. കാട്ടാക്കട സർക്കിൾ ഓഫീസിനെയാണ് നിലവിൽ ഡിവൈഎസ്പി ഓഫീസ് ആയി ഉയർത്തിയിരിക്കുന്നത്.

കാട്ടാക്കട എംഎൽഎ ഐ ബി സതീഷ് അധ്യക്ഷനായി. പോലീസ് മേധാവി ലോക് നാഥ് ബഹ്റ ,കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്, അനിൽകുമാർ. പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സനൽ കുമാർ, നെടുമങ്ങാട് ഡിവൈഎസ്പി ഉമേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഷാജി കുമാറാണ് കാട്ടാക്കടയിലെ പുതിയ ഡിവൈഎസ്പിയായി ചുമതലയേറ്റത് 



Post a Comment

0 Comments