കൊല്ലം: ചവറയിൽ സ്വത്തിന് വേണ്ടി അമ്മയെ മകനും മരുമകളും ചേർന്ന് കൊലപ്പെടുത്തി. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലം ചവറ തെക്കുംഭാഗത്താണ് സംഭവം. തെക്കുംഭാഗം ഞാറമ്മൂട് സ്വദേശിനി ദേവകി (75) മരിച്ചത് ഈ മാസം ഒന്നിനാണ്. ദേവകിയെ കൊന്നത് മകൻ രാജേഷും ഭാര്യ ശാന്തിനിയും ചേർന്നാണെന്ന് പൊലീസ് പറഞ്ഞു. ദേവകിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
വീടും പുരയിടവും സ്വന്തമാക്കാനായിരുന്നു കൊലപാതകം. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.