വെഞ്ഞാറമൂട്: എംസി റോഡില്‍ നിയന്ത്രണം വിട്ട ലോറി കാറിലും ഓട്ടോയിലും ഇടിച്ചു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. ഞായറാഴ്ച രാത്രി 11 ഓടെ എംസി റോഡില്‍ വെഞ്ഞാറമൂട് ജംഗ്ഷനു സമീപം ബ്ലോക്ക് ഓഫീസിനു മുന്നിലായിരുന്നു അപകടം നടന്നത്.
നെടുമങ്ങാട് നിന്നും പെരുമ്പാവൂരിലേക്ക് തടി കൊണ്ടുപോയി മടങ്ങി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ലോറി കാറിലും ഓട്ടോയിലും ഇടിച്ചശേഷം സമീപത്തെ വീടിന്റെ മതില് തകര്‍ത്താണ് നിന്നത്.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് കാറിലും ഓട്ടോയിലും ആളുണ്ടായിരുന്നില്ല.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.