ലഖ്നൗ: ഉന്നാവില്‍ ദളിത് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍. ഉന്നാവ് സ്വദേശി വിനയ്, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണ് പിടിയിലയതെന്ന് ലഖ്നൗ ഡി.ജി.പി. പണ്‍കുട്ടിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കേസില്‍ വഴിത്തിരിവായ നിരവധി തെളിവുകള്‍ ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
കന്നുകാലികള്‍ക്ക് പുല്ല് ചെത്താന്‍ പോയ പതിമൂന്ന്, പതിനാറ്, പതിനേഴ് വയസ്സുള്ള മൂന്ന്ു പെണ്‍കുട്ടികളെ പാടത്ത് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇതില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിചച്ചു. ഒരാള്‍ ഇപ്പോഴും വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. വെന്റിലേറ്റര്‍ സംവിധാനമില്ലാതെ ശ്വാസോഛാസം സാധാരണ നിലയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതര്‍.
മൂന്നു പെണ്‍കുട്ടികളുടെ ശരീരത്തിലും വിഷാംശം കണ്ടെത്തിയത്തോടെയാണ് മരണത്തില്‍ ദുരൂഹത ആരോപിക്കപ്പെട്ടത്. എന്നാല്‍ വിഷാംശം കണ്ടെത്തിയെന്നു പറയുന്ന പോലീസ് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാകുന്നില്ല. നിലവില്‍ ആറ് സംഘങ്ങളാണ് കേസ് അന്വേഷണത്തിനുള്ളത്.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.