ഇടുക്കി മൂലമറ്റം വൈദ്യുതി നിലയത്തിൽ പൊട്ടിത്തെറി. നാലാം നമ്പർ ജനറേറ്ററിെൻറ ഭാഗമായ ഐസൊലേറ്റർ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. ജനറേറ്ററുകൾ മുഴുവൻ പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് സംഭവം. ഒരെണ്ണത്തിൽ പൊട്ടിത്തെറി ഉണ്ടായതോടെ ശേഷിച്ച അഞ്ച് മെഷീനുകൾ അടിയന്തരമായി നിർത്തി.
വെള്ളിയാഴ്ച ഏഴിനാണ് ഒാക്സിലറി സിസ്റ്റത്തിൽ തകരാറുണ്ടായത്. ജനറേറ്ററിന് തൊട്ടുചേർന്ന് ഉദ്യോഗസ്ഥരില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. പീക്ക് അവറിൽ തകരാർ ഉണ്ടായതിനാൽ വൈദ്യുതി ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി.



0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.