Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പാചക വതക വിള വർധനവിനെതിരെ പ്രതിഷേധ സംഗമം

പാചകവാതക ഇന്ധന വില വർധനക്കെതിരെ എൽ.ഡി.എഫ് നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. നെടുമങ്ങാട് കച്ചേരിനടയിൽ സി.പി.എം ജില്ലാ സെക്ര​േട്ടറിയറ്റ് അംഗം ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്തു. പാട്ടത്തിൽ ഷെരീഫ് അധ്യക്ഷതവഹിച്ചു. മാങ്കോട് രാധാകൃഷ്ണൻ, എസ്.എസ്. രാജലാൽ, ആർ. ജയദേവൻ, പാലോട് സന്തോഷ്, കരുപ്പൂര് വിജയകുമാർ, പുലിപ്പാറ യൂസഫ്, കരുപ്പൂര് ഷാനവാസ്, എസ്. സോമശേഖരൻ എന്നിവർ പങ്കെടുത്തു. കർഷക പ്രതിഷേധ കൂട്ടായ്മ നെടുമങ്ങാട്: മോദി സർക്കാറി​ൻെറ കോർപറേറ്റ് അനുകൂല കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കിസാൻ സംഘർഷ് കോഓഡിനേറ്റിങ്​ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ദേശവ്യാപകമായി നടത്തിയ വഴിതടയൽ സമരത്തി​ൻെറ ഭാഗമായി കർഷകസംഘം നേതൃത്വത്തിൽ നെടുമങ്ങാട് ഏരിയയിലെ നാല് കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഒാഫിസുകൾക്ക് മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടന്നു. നെടുമങ്ങാട് പോസ്​റ്റോഫിസിന് മുന്നിലെ പ്രതിഷേധ കൂട്ടായ്മ കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം ആർ. ജയദേവൻ ഉദ്​ഘാടനം ചെയ്തു.

ടി.ആർ. സുരേഷ്, ജയമോഹൻ, ബി. രാജീവ്, കെ. റഹിം എന്നിവർ സംസാരിച്ചു. ആനാട് പോസ്​റ്റ്​ ഒാഫിസിന് മുന്നിലെ ധർണ കർഷക സംഘം ഏരിയ സെക്രട്ടറി ആർ. മധു ഉദ്​ഘാടനം ചെയ്തു. ടി. പത്മകുമാർ, കെ. രാജേന്ദ്രൻ, മൂഴി രാജേഷ്, സുനിൽരാജ്, ബി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. പനവൂർ പോസ്​റ്റ്​ ഒാഫിസിന് മുന്നിലെ പ്രതിഷേധം കെ. ജനാർദനൻകുട്ടി നായർ ഉദ്​ഘാടനം ചെയ്തു. വെള്ളാഞ്ചിറ വിജയൻ, പഞ്ചായത്ത് പ്രസിഡൻറ് എസ്. മിനി, റെജി ജി.വി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments