പ്രതികള്‍ക്കെതിരെ വധശ്രമം, പിടിച്ചുപറി ഉള്‍പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് മംഗലപുരം സിഐ തോംസണ്‍ പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന മറ്റു രണ്ട് പ്രതികളായ കരിക്ക് അന്‍സാര്‍ എന്ന് വിളിക്കുന്ന അന്‍സാര്‍, ചിറയിന്‍കീഴ് സ്വദേശി ഫിറോസ് എന്നിവര്‍ ഒളിവിലാണ്. കൊലക്കേസ് ഉള്‍പ്പെടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 20 ഓളം കേസുകളാണ് പിടിയിലായ ഒന്നാം പ്രതി ഷാനുവിനെതിരെയുള്ളത്. രണ്ടാം പ്രതിയായ റിയാസിനെതിരേ നിരവധി കേസുകള്‍ നിലവിലുള്ളതായും പൊലീസ് പറഞ്ഞു.
ഒന്നാം പ്രതിയായ ഷാനുവിനെതിരെ ഗുണ്ടാനിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പച്ചക്കറികട, ബേക്കറി, ഷാനുവിന്റെ വീട്, പ്രതി രാത്രികാലങ്ങളില്‍ തങ്ങുന്ന താവളം എന്നിവിടങ്ങളില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
ഇക്കഴിഞ്ഞ 18ന് വൈകുന്നേരം ആറു മണിയോടെയാണ് സിആര്‍പിഎഫ് ജങ്്ഷനിലുള്ള ബേക്കറിയില്‍ അതിക്രമിച്ച് കയറി കടയുടമയായ സജാദിനെ നാലംഗ ഗുണ്ടാ സംഘം മാരകമായി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴുത്തിനും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കുത്തേറ്റ സജാദ് ഒരാഴ്ചയോളം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.