Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

എൽഡിഎഫ് വികസന മുന്നേറ്റ യാത്രയ്ക്ക് നെടുമങ്ങാട്ട് ആവേശകരമായ സ്വീകരണം

എൽഡിഎഫ് വികസന മുന്നേറ്റ യാത്രയ്ക്ക് നെടുമങ്ങാട്ട് ആവേശകരമായ സ്വീകരണം. ആയിരക്കണക്കിന് പ്രവർത്തകരാണ് വേദിയിലേക്ക് ഒഴുകിയെത്തിയത്. നെടുമങ്ങാട് നഗരസഭയ്ക്ക് മുന്നിൽ നിന്നാരംഭിച്ച റാലി തെയ്യത്തിന്റെയും ബൈക്ക് റാലികളുടെയും അകമ്പടിയോടെ ജാഥ ക്യാപ്റ്റൻ ബിനോയ് വിശ്വം പൊതുസമ്മേളന വേദിവരെ തുറന്ന ജീപ്പിലാണ് എത്തിയത്. 

ആഴക്കടൽ മത്സ്യബന്ധനത്തിന്റെ ഇല്ലാത്ത കരാറിന്റെ പേരിലാണ് യുഡിഎഫും ബിജെപിയും സർക്കാരിനെ നേരിടുന്നത്. എൽഡിഎഫും യുഡിഎഫും മാറിമാറി അധികാരത്തിൽ വരുന്ന രീതിക്ക് മാറ്റം വരുന്ന തിരഞ്ഞെടുപ്പാണിത്. ബിജെപിയും കോൺഗ്രസും തമ്മിലുണ്ടായിട്ടുള്ള അവിശുദ്ധ കൂട്ടുകെട്ട് ഇതോടെ പൊളിയും. വികസനത്തിന്റെ പേരിലാണു എൽഡിഎഫ് ജനങ്ങൾക്കു മുന്നിൽ വോട്ടു ചോദിക്കുന്നത്. ഇക്കുറി 100 സീറ്റുകളിലധികം നേടി എൽഡിഎഫ് സംസ്ഥാനത്തു തുടർഭരണം നേടുമെന്നു ബിനോയ് വിശ്വം പറഞ്ഞു. 


നെടുമങ്ങാട് ചന്തമുക്കിൽ നടന്ന പൊതുസമ്മേളനത്തിൽ നെടുമങ്ങാട് എംഎൽഎ സി ദിവാകരൻ, മുൻ എംഎൽഎ മാങ്കോട് രാധാകൃഷ്‌ണൻ, നെടുമങ്ങാട് നഗരസഭാ മുൻ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, സിപിഎം ഏര്യാ കമ്മിറ്റി സെക്രട്ടറി അഡ്വക്കേറ്റ് ആർ ജയദേവൻ, നഗരസഭ ചെയർപേഴ്സൺ ശ്രീജ സി എസ്, തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. 

കഴക്കൂട്ടം, വാമനപുരം, നെടുമങ്ങാട്, അരുവിക്കര എന്നീ മണ്ഡലങ്ങളിലൂടെ ജാഥ കാട്ടാക്കടയിൽ അവസാനിക്കും. നാളെ നെയ്യാറ്റിൻകര, പാറശാല, കോവളം, തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം വൈകിട്ട് 6 ന് നായനാർ പാർക്കിലെ പൊതുസമ്മേളനത്തോടെ അവസാനിക്കും.



Post a Comment

0 Comments