കോഴിക്കോട്: ആഭരണ മോഷ്ടാവിനെ ജ്വല്ലറിയിൽ നിന്ന് പിടികൂടി. പൂനൂർ അങ്ങാടിയിലെ സമാറ ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചക്കുമ്പോഴാണ് നെടുമങ്ങാട് സബൂറ മൻസിലിൽ സുലൈമാനെ (43) ഉടമയും ജീവനക്കാരനും ചേർന്ന് പിടികൂടിയത്. മോതിരം ആവശ്യപ്പെട്ട് എത്തിയ സുലൈമാൻ മുന്നിൽ വച്ച ട്രേയിൽ നിന്ന് സ്വർണ മോതിരം കവർന്ന ശേഷം കയ്യിൽ കരുതിയിരുന്ന വ്യാജ മോതിരം പകരം വച്ച് രക്ഷപ്പെടാനായിരുന്നു ശ്രമിച്ചത്.
പൊലീസെത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു. ഇയാൾക്കെതിരെ ഒട്ടേറെ സ്റ്റേഷനുകളിൽ സമാന കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കുറഞ്ഞ തൂക്കത്തിലുളള ആഭരണങ്ങൾ മോഷ്ടിച്ച് കടന്നു കളയുന്നതാണ് ഇയാളുടെ രീതിയെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.