Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ശാസ്ത്രീയമായ മത്സ്യബന്ധന രീതിക്ക് പ്രാപ്തരാക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ശാസ്ത്രീയമായ മത്സ്യബന്ധന രീതിക്ക് പ്രാപ്തരാക്കാന്‍ ആഴക്കടല്‍ മത്സ്യബന്ധനയാനം നല്‍കുന്ന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ പത്ത് മത്സ്യബന്ധന യാനങ്ങള്‍ വിതരണം ചെയ്യുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആഴക്കടലിനെ ഇളക്കി മറിക്കാതെ ചൂണ്ട, ഗില്‍നെറ്റ് എന്നിവ ഉപയോഗിച്ചുള്ള മത്സ്യബന്ധനമാണ് ഇതിലൂടെ സാധ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു. സുരക്ഷിതമല്ലാത്ത പരമ്പരാഗത യാനങ്ങളില്‍ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നവരെ ഘട്ടം ഘട്ടമായി സുരക്ഷിതമായ യന്ത്രവല്കൃത മത്സ്യബന്ധന രീതിയിലേക്ക് മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.




Post a Comment

0 Comments