Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ആരാധനാലയങ്ങൾ നിർമ്മിക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ അനുമതി; സർക്കാർ നടപടി സ്വാഗതാർഹം


നെടുമങ്ങാട് : മദ്റസകൾ ഉൾപ്പെടെ മതപരമായ ആവശ്യത്തിനും ആരാധനയ്ക്കും വേണ്ടിയുള്ള കെട്ടിടം നിർമ്മിക്കുന്നതിനും പുനർ നിർമ്മിക്കുന്നതിനും അനുമതി നൽകുന്നതിനുള്ള അധികാരം സംസ്ഥാന സർക്കാർ പൂർണമായും തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ സർക്കാർ തീരുമാനത്തെ മുസ്ലിം ജമാഅത്ത് കോ-ഓർഡിനേഷൻ കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം സ്വാഗതം ചെയ്തു.

നിലവിലുള്ള വ്യവസ്ഥ പ്രകാരം ആരാധനാലയങ്ങളുടെ നിർമ്മാണത്തിന് ജില്ലാ കളക്ടറുടെ അനുമതി ആവശ്യമായിരുന്നു. ഇതു മാറ്റി തദ്ദേശസ്ഥാപനങ്ങൾക്ക് നൽകാൻ തീരുമാനിച്ച സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡൻറ് പുലിപ്പാറ യൂസഫ് സംസാരിച്ചു .സംസ്ഥാന വൈസ് പ്രസിഡൻറ് മൂഴിയിൽ മുഹമ്മദ് ഷിബു അധ്യക്ഷനായി ,ജനറൽ സെക്രട്ടറി കല്ലറ ഷൗക്ക്, ഭാരവാഹികളായ സലിം നെടുമങ്ങാട് ,പോങ്ങുമ്മൂട് റാഫി ,മണക്കാട് സലാം ,വിഴിഞ്ഞം റഫീഖ് ,ഷാനവാസ് അൽ അമാനത്ത് ,അഴീക്കോട് ഷമീർ ,അൻവർ സഹദ് ,മൺവിള മുഹമ്മദ് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments