തിരുവനന്തപുരം: ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫർണസ് പൈപ്പ് തകർന്നു ഫർണസ് ഓയിൽ കടലിലേക്ക് ഒഴുകിയ സംഭവത്തിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നു ജില്ലാ കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ. പൊതുജനങ്ങൾ ഭയക്കേണ്ട സാഹചര്യമില്ലെന്നും മുൻകരുതലിന്റെ ഭാഗമായി രണ്ടു ദിവസത്തേക്ക് വേളി, വെട്ടുകാട്, ശംഖുമുഖം തീരങ്ങളിൽ വിനോദസഞ്ചാരവും മത്സ്യബന്ധനത്തിനു കടലിൽ പോകുന്നതും നിരോധിച്ചതായും കലക്ടർ അറിയിച്ചു.
എണ്ണച്ചോർച്ചയുണ്ടായ മേഖലകൾ കലക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. ബുധനാഴ്ച പുലർച്ചെയാണു ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫർണസ് തകർന്ന് ഫർണസ് ഓയിൽ ഓടവഴി കടലിലേക്ക് ഒഴുകിയത്. വാതകച്ചോർച്ചയുടെ ഉദ്ഭവസ്ഥാനം അതിവേഗം കണ്ടെത്തി അടയ്ക്കാൻ കഴിഞ്ഞതിനാൽ വലിയ തോതിൽ കടലിലേക്ക് എണ്ണ വ്യാപിക്കുന്നതു തടയാൻ കഴിഞ്ഞു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.