കാട്ടാക്കട: അടുപ്പില്‍ തീ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ 19കാരി മരിച്ചു. കാട്ടാക്കട കാപ്പിക്കാട് അജ്മല്‍ മന്‍സിലില്‍ അല്‍ഫിനയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് അല്‍ഫിന മരണപ്പെട്ടത്.
കഴിഞ്ഞദിവസമാണ് അടുപ്പില്‍ തീ കത്തിക്കുന്നതിനിടെ അല്‍ഫിനയ്ക്ക് പൊള്ളലേറ്റത്. വിറക് വെച്ചശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതോടെ അല്‍ഫിനയുടെ വസ്ത്രത്തിലേക്ക് തീപടരുകയായിരുന്നു. തീ അതിവേഗം ശരീരത്തിലേയ്ക്ക് പടര്‍ന്ന് പിടിക്കുകയും ചെയ്തു.
രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അല്‍ഫിനയുടെ മാതാവ് സനൂജ(39) ബന്ധു സീനത്ത്(37) എന്നിവര്‍ക്കും തീപൊള്ളലേല്ക്കുകയായിരുന്നു. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.