ഡൽഹി: രാജ്യത്ത് ഭാരത് ബന്ദ് ആരംഭിച്ചു. ചരക്ക് സേവന നികുതി വ്യവസ്ഥ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് പണി മുടക്കുന്നത്. വൈകീട്ട് എട്ടു വരെയാണ് ബന്ദ്.
പണിമുടക്കുന്ന വ്യാപാരികള്‍ രാജ്യത്തെ 1500 സ്ഥലങ്ങളില്‍ ധര്‍ണ നടത്തും. അതേസമയം, ഭാരത് ബന്ദ് കേരളത്തില്‍ കാര്യമായ ചലനമുണ്ടാക്കില്ല. സംസ്ഥാനത്തെ സംഘടനകളൊന്നും ബന്ദിനു പിന്തുണ പ്രഖ്യാപിക്കാത്തതാണ് ഇതിനു കാരണം.
ബന്ദിന് ഓള്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ടേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇ-വേ ബില്ലിന് പകരം ഇ-ഇന്‍വോയ്‌സ് നല്‍കണമെന്നും ഡീസല്‍ വില ഉടന്‍ കുറയ്ക്കണമെന്നുമാണ് AITWA യുടെ ആവശ്യം.
ബോംബെ ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍, ഓള്‍ ഇന്ത്യ എഫ്എംസിജി ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, അലുമിനിയം പാത്ര നിര്‍മ്മാതാക്കളുടെ അസോസിയേഷനുകൾ , നോര്‍ത്തേണ്‍ ഇന്ത്യ സ്‌പൈസസ് ട്രേഡേഴ്‌സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ കോസ്‌മെറ്റിക് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ വുമണ്‍ എന്റര്‍പ്രണേഴ്‌സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ കമ്പ്യൂട്ടര്‍ ഡീലേഴ്‌സ് അസോസിയേഷനുകള്‍ എന്നിവയാണ് ബന്ദില്‍ പങ്കെടുക്കുന്ന മറ്റ് പ്രമുഖ സംഘടനകൾ.
ഭാരത് ബന്ദിനു പിന്നാലെ ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് രണ്ടിന് വാഹന പണിമുടക്ക് നടക്കും. തൊഴിലാളി സംഘടനകളാണു പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.