Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വായ്പ തരപ്പെടുത്തികൊടുക്കാമെന്ന് പറഞ്ഞ് ലൈംഗികപീഡനം; ആട്ടോഡ്രൈവർ അറസ്റ്റിൽ

വട്ടപ്പാറ: വായ്പ തരപ്പെടുത്തികൊടുക്കാമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. വട്ടപ്പാറ കണക്കോട് ജൂബിലി നഗർ കോട്ടമുകൾ കുന്നിൽ വീട്ടിൽ സനിൽദാസ് (37) ആണ് നെടുമങാട് പൊലീസിന്റെ പിടിയിലായത്. കുറഞ്ഞ പലിശ നിരക്കിൽ വായ്പ തരപ്പെടുത്തി നൽകാമെന്നും ലോൺ ലഭിക്കണമെങ്കിൽ എംഡിയെ കാണണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് നെടുമങ്ങാട് സ്വദേശിയും  യുവതിയുമായ  വീട്ടമ്മയെ നെടുമങ്ങാട് നിന്നും മെഡിക്കൽ കോളേജ് ചാലക്കുഴി ഭാഗത്തുള്ള ലോഡ്ജിൽ കൊണ്ട് പോയി പീഡിപ്പിച്ചതിനാണ് ഇയാൾ പിടിയിലായത്. 

തിരുവനന്തപുരത്തുള്ള ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുന്ന യുവതിയെ ഇയാളുടെ ഓട്ടോയിൽ  തിരുവനന്തപുരത്തുനിന്നും നെടുമങ്ങാട്ടേക്കുള്ള യാത്രാമധ്യേ പരിചയപ്പെട്ട് ഇവരുടെ സാമ്പത്തികപരാധീനത മനസിലാക്കി പ്രലോഭിപ്പിച്ച് കൂട്ടികൊണ്ട് പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ പരാതിയിന്ഴമേൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ  പിടിയിലാവുകയായിരുന്നു.

 നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ വിനോദ് പി എസിന്ഴെറ നേതൃത്വത്തിൽ എസ് ഐ അഷ്റഫ്, എ എസ് ഐമാരായ വിജയൻ നൂർ ഉൾ ഹസൻ, ഡ്രൈവർ സിപിസിഒ രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.



Post a Comment

0 Comments