Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കുഴിച്ചിട്ട നിലയിൽ സ്കൂട്ടർ കണ്ടെത്തി

കഠിനംകുളം: പുത്തൻതോപ്പ് കരിഞ്ഞവയലിന് സമീപം കുഴിച്ചിട്ട നിലയിൽ സ്കൂട്ടർ കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് പുത്തൻതോപ്പ് സ്വദേശി മനോജിൻ്റെ പുരയിടത്തിൽ സ്കൂട്ടർ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
വീട് നിർമ്മാണത്തിന് വേണ്ടി മണൽ കുഴിച്ചെടുക്കുന്നതിനിടെയാണ് കുഴിച്ചിട്ട നിലയിൽ സ്കൂട്ടർ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കഠിനംകുളം പോലീസ് സ്ഥലത്തെത്തി വാഹനം പുറത്തെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ സ്കൂട്ടറിൻ്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു. ഡോക്ടർ എന്ന് തിരിച്ചറിയുന്ന മുദ്രയും സ്കൂട്ടറിൽ പതിപ്പിച്ചിട്ടുണ്ട്. വാഹനയുടമയെ കണ്ടെത്തുന്നതിനായി
കഠിനംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Post a Comment

0 Comments