സംസ്ഥാന സർക്കാർ ലൈഫ് പദ്ധതിയിൽ പുതിയ ഗുണഭോക്താക്കളെ ഓഗസ്റ്റ് 14 വരെ ഉൾപ്പെടുത്തുന്നുണ്ട്. ഈ പ്രവർത്തനം തടസ്സപ്പെടുത്തുന്നതിനാണ് ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങൾ കണ്ട് തെറ്റിദ്ധരിച്ച് വി.ഇ.ഒമാരെയോ ജനപ്രതിനിധികളെയോ സമ്മർദ്ദത്തിലാക്കരുത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടാതെ പോയ അർഹർക്ക് ഓഗസ്റ്റ് 14 വരെ അപേക്ഷിക്കാൻ അവസരമുണ്ട്.
ഇന്നലെ രാവിലെ 10.30 ഓടെ തന്നെ 500 ൽ അധികം പേർ പുതുതായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 14 വരെ സമയമുള്ളതിനാൽ അപേക്ഷകർ തിരക്കുകൂട്ടാതെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കണം. നേരിട്ടോ, തദ്ദേശസ്ഥാപനങ്ങളിലെ ഹെൽപ് ഡെസ്കുകൾ വഴിയോ അക്ഷയ കേന്ദ്രം മുഖേനയോ അപേക്ഷ സമർപ്പിക്കാം.
വിശദവിവരങ്ങളും അപേക്ഷ ഫോറവും www.life2020.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
കണ്ടെയിൻമെന്റ് സോണിലുള്ളവർക്ക് ആവശ്യമെങ്കിൽ സമയം നീട്ടിനൽകുന്ന കാര്യം പരിഗണിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചതായും സ്റ്റേറ്റ് നോഡൽ ഓഫീസർ അറിയിച്ചു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.