Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പെരിയാറിലെ ജലനിരപ്പ് ഉയരുന്നു

ഭൂതത്താന്‍കെട്ട്: ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറും തുറന്നതോടുകൂടി പെരിയാറിലെ ജലനിരപ്പ് ഉയരുന്നു. കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍ ആലുവ ഭാഗത്ത് പെരിയാറിലെ ജലനിരപ്പ് ഏകദേശം 50 സെന്റീമീറ്ററോളം ഉയര്‍ന്നു. ആലുവ ശിവരാത്രി മണപ്പുറത്ത് വെള്ളംകയറി.

വേലിയേറ്റ സമയം ആയതിനാല്‍ അടുത്ത മണിക്കൂറുകളില്‍ വീണ്ടും ജലനിരപ്പ് ഉയരാനാണ് സാധ്യത. പ്രളയ സാധ്യത മുന്നില്‍ കണ്ട് താഴ്ന്ന പ്രദേശങ്ങളിലും പുഴയോരങ്ങളില്‍ താമസിക്കുന്നവരോടും ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂതത്താന്‍കെട്ട് ഡാമിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുകയാണ്.




Post a Comment

0 Comments