Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി

പത്തനംതിട്ട: മൂഴിയാർ ഡാമിന്റെ 03 ഷട്ടറുകൾ 30 സെ.മീ. വീതം ഉയർത്തി 51.36 ക്യൂമെക്‌സ്‌ നിരക്കിൽ ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതാണ്. പത്തനംതിട്ട  ജില്ലയുടെ കിഴക്കൻ മേഖലകളിലും,ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും അതിശക്തമായ മഴ ഉള്ളതിനാൽ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്. 

ശക്തമായ മഴ ഇതേ രീതിയിൽ തുടരുകയാണെങ്കിൽ ജലനിരപ്പ് 192.63 മീറ്റർ എത്തിയപ്പോൾ വൈകുന്നേരം 7.00 മണിയോടുകൂടി മൂഴിയാർ ഡാമിന്റെ 03 ഷട്ടറുകൾ 30 സെ.മീ. വീതം ഉയർത്തി 51.36 ക്യൂമെക്‌സ്‌ നിരക്കിൽ ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതാണ്.

ഇപ്രകാരം ഷട്ടറുകൾ ഉയർത്തുന്നത് മൂലം കക്കാട്ടാറിൽ ആങ്ങമൂഴി, സീതത്തോട് വരെയുളള പ്രദേശങ്ങളിൽ 50 സെ.മീ. വരെ ജലനിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. മേൽ സാഹചര്യത്തിൽ കക്കാട്ടാറിന്റെയും ,പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും ആങ്ങമൂഴി, സീതത്തോട്, ചിറ്റാർ, മണിയാർ ,പെരുനാട് , വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തേണ്ടതും നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാഭരണകൂടം അറിയിച്ചു. 



Post a Comment

0 Comments